2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശം: യോഗിക്കെതിരെ ട്വിറ്ററിലും നടപടി

 

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിനെതിരെ വൈറസ് പരാമര്‍ശം നടത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററില്‍ നടപടി. മുസ്‌ലിം ലീഗിനെതിരെ ആക്ഷേപമുന്നയിച്ച രണ്ട് ട്വീറ്റുകളും ട്വിറ്റര്‍ എടുത്തുകളഞ്ഞു.

ഇതേ പരാമര്‍ശമത്തില്‍ യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ 72 മണിക്കൂര്‍ പ്രചരണ വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലും നടപടി നേരിടുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

 

കൂടാതെ, ഇത് റീട്വീറ്റ് ചെയ്ത കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് ഹര്‍ഷ് സംഘാവി, നടി കൊയ്‌ന മിത്ര, എന്‍ഡിഎ എംഎല്‍എ എം.എസ് സിര്‍സ എന്നിവരുടെ ട്വീറ്റുകളും മരവിപ്പിച്ചു.

ബി.ജെ.പി അനുഭാവമുള്ള 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകളാണ് ഇങ്ങനെ എടുത്ത് കളഞ്ഞത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.