2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി മുസ്‌ലിംലീഗ് മാത്രം: എം. ഗീതാനന്ദന്‍

മലപ്പുറം: ആദിവാസികള്‍ ഉയര്‍ത്തുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മാത്രമാണെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. മുന്നോക്കസാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് മുസ്‌ലിംലീഗ് എം.പിമാര്‍ സ്വീകരിച്ചത്. ദലിത്, ആദിവാസി, ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ യോജിച്ചുള്ള പോരാട്ടങ്ങള്‍ നടത്താന്‍ ലീഗുമായി ചേര്‍ന്ന് ഐക്യവേദി ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും ഗീതാന്ദന്‍ പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗീതാനന്ദന്‍.

2006ലെ ആദിവാസി വനാവകാശ നിയമം പൂര്‍ണ്ണമായും നടപ്പാക്കികിട്ടാന്‍ ഈ മാസം 16ന് നിലമ്പൂരില്‍ ആദിവാസികളുടെ സംയുക്ത വേദിക്കു രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News