2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മസ്കറ്റിൽ രോഗബാധിതനായ ആദ്യ മലയാളി രോഗമുക്തി നേടി

റഹ്മാൻ നെല്ലാങ്കണ്ടി

മസ്കറ്റ്: ഒമാനിൽ കൊവിഡിന്റെ ഹോട്ട് സ്പോട്ട് ആയ മത്രയിൽ രോഗനിർണ്ണയ ടെസ്റ്റുകൾ ഊർജ്‌ജിതമാക്കിയതോടെ മസ്കറ്റ് മേഖലയിൽ രോഗികളുടെ എണ്ണം കൂടി 658 ആയി ഉയർന്നു. ഇത് കാണിക്കുന്നത് 80 ശതമാനം രോഗികളും മസ്കറ്റ് മേഖലയിൽ നിന്നാണെന്നാണ്. ഇന്നും ഇന്നലെയുമായി 214 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.

അതേസമയം ഇന്നും പുതിയതായി 86 കൊവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നാല് മരണമടക്കം കൊവിഡ് ബാധിതരുടെ എണ്ണം 813 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 124 ൽ നിന്ന് 130 ആയി. മസ്കറ്റിൽ രോഗബാധിതനായ ആദ്യ മലയാളി രോഗമുക്തി നേടി. നാട്ടിൽ നിന്നെത്തിയ ബന്ധുവിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.