2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ട്രിബ്യൂണല്‍ ആക്രമണം: എസ് രാജേന്ദ്രന്‍ എം.എല്‍.എയ്ക്കും തഹസില്‍ദാര്‍ക്കുമെതിരെ കേസ്

തൊടുപുഴ: മൂന്നാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫിസില്‍ എം.എല്‍.എ യുടേയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, ദേവികുളം തഹസില്‍ദാര്‍ പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഓഫിസില്‍ അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ രാജേന്ദ്രന്‍ ഒന്നാംപ്രതിയും തഹസില്‍ദാര്‍ രണ്ടാംപ്രതിയുമാണ്.

സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ജൂലൈ 24 മുതല്‍ മൂന്നാര്‍ സ്‌പെഷല്‍ ട്രിബ്യൂണല്‍ സിറ്റിങ് നിര്‍ത്തിയിരുന്നെങ്കിലും ഏഴ് ജീവനക്കാര്‍ ഇവിടെ ജോലി നോക്കി വന്നിരുന്നു. രണ്ടു നിലകളിലായാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ഉച്ചയോടെ രണ്ടാം നിലയില്‍ കയറിയ സംഘം മുറികളുടെ താഴുകള്‍ തകര്‍ത്ത് ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് എടുത്ത് എറിയുകയായിരുന്നു.

രേഖാമൂലം മുറി ഏറ്റെടുക്കുന്ന കാര്യം എഴുതി തരണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരെ സംഘം വിരട്ടി ഓടിക്കുകയായിരുന്നു. പൊലിസില്‍ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരുടെ പക്കല്‍ നിന്നും ഫോണ്‍ പിടിച്ചെടുത്ത് നീക്കം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.