2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുനമ്പം മനുഷ്യക്കടത്ത്; രണ്ടു പേര്‍ പൊലിസ് പിടിയില്‍

  • 200ലധികം പേരെ അനധികൃതമായി കടത്തി
  • ഒരാള്‍ക്ക് ഒന്നരലക്ഷം

തൃശൂര്‍: മുനമ്പത്ത് നിന്ന് ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും കടക്കാന്‍ ശ്രമിച്ച രണ്ടു പൊലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് കേരള പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്.

ഇത്തരത്തില്‍ വിദേശത്ത് കടക്കാനായി ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപയാണ് വാങ്ങിയതെന്ന് പിടിയിലായ ദീപക് മൊഴി നല്‍കി. ഇതുവരെയായി ഏകദേശം 200ഓളം പേരെ അനധികൃതമായി കടത്തിയിട്ടുണ്ടെന്നും ദീപക് പറഞ്ഞു. ദീപകിന്റെയും പ്രഭുവിന്റെയും ഭാര്യമാരും കുട്ടികളും കഴിഞ്ഞ ദിവസം ന്യൂസിലാന്റിലേക്ക് ബോട്ടില്‍ കയറിയിട്ടുണ്ട്. ഇരുവരെയും പോലെ ഇരുപതോളം പേര്‍ ബോട്ടില്‍ കയറാനാവാതെ തിരിച്ചുപോയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്ത ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കേരളത്തിലേക്ക് കൊണ്ടുവരും.

കഴിഞ്ഞ ഞായറാഴ്ചയാണ് മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി പൊലിസ് സ്ഥിരീകരിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്തെന്ന നിഗമനത്തില്‍ പൊലിസെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News