2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുംബൈയില്‍ വീണ്ടും മഴ കനത്തു; വെള്ളത്തിനടിയിലായി റോഡുകളും ട്രാക്കുകളും, കൂടുതല്‍ മഴയുണ്ടാവും

 

മുംബൈ: അടുത്ത രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെ, മുംബൈയില്‍ രാത്രി മുഴുവന്‍ കനത്ത മഴ പെയ്തു. ഇതോടെ നഗരപാതകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലായി. ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍.

മഴയത്ത് മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരുക്കേറ്റു. മഴയുടെ ശക്തി കാരണം കാഴ്ച കുറഞ്ഞതാണ് അപകടത്തിലേക്കു നയിച്ചത്.

അടുത്ത രണ്ടു- മൂന്നു ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.