2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിക്ക് സ്‌കേറ്റ് ചെയ്യണമെന്നാഗ്രഹം; മമ്മി കണ്ടുപിടിച്ച വഴിനോക്കൂ- വീഡിയോ കണ്ടത് ലക്ഷങ്ങള്‍

 

സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടി ആദ്യമായി സ്‌കേറ്റ് ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാവുകയാണ്. കുട്ടിയുടെ ആഗ്രഹസഫലീകരണത്തിനായി മമ്മി കണ്ടുപിടിച്ച വഴിയാണ് ആളുകളെ വല്ലാതെ ആകര്‍ഷിച്ചത്. ബ്രസീലില്‍ നിന്നുള്ള ജാവോ വിസന്റെയുടെയും അവരുടെ അമ്മയുടെയും വീഡിയോ ആണ് ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നത്.

സ്‌കേറ്റ്‌ബോര്‍ഡില്‍ തനിച്ച് പോവാന്‍ കുട്ടിക്ക് ആവില്ലന്ന കണ്ട അമ്മ, അത് വീഴാതെ നോക്കാന്‍ ചുറ്റിലും ഫ്രേം ചെയ്യുകയായിരുന്നു. ഇത് സ്‌കേറ്റിങ് യാര്‍ഡില്‍ അമ്മ തന്നെ തള്ളിക്കൊണ്ടുപോവുന്നതാണ് ദൃശ്യം.

ഓറോ റാംപും കയറിമറിയുമ്പോള്‍ അവന്റെ മുഖത്ത് വിരിയുന്ന സന്തോഷമാണ് ഹഠാതാകര്‍ഷിക്കുന്നത്.

റെക്‌സ് ചാംപ്മാന്‍ പങ്കുവച്ച വീഡിയോ ഇതുവരെ മൂന്നു മില്യണ്‍ ആളുകളാണ് കണ്ടത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.