2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അനില്‍ അക്കരക്ക് തണുപ്പന്‍ മറുപടിയുമായി മുല്ലപ്പള്ളി

  • എം.എല്‍.എമാരെ കെ.പി.സി.സി യോഗത്തിലേക്ക് ക്ഷണിക്കാറില്ലെന്ന്

തിരുവനന്തപുരം: അനില്‍ അക്കര എം.എല്‍.എക്ക് തണുപ്പന്‍ മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എം.എല്‍.എമാരെ കെ.പി.സി.സി യോഗത്തിലേക്ക് ക്ഷണിക്കാറില്ലെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ മുല്ലപ്പള്ളിക്കെതിരേ അനില്‍ അക്കര രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചത് പോലെയാണെന്നും മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയെ പോലത്തന്നെ താനും എ.ഐ.സി.സി അംഗമാണ്. തൃശൂര്‍ ജില്ലയില്‍ ടി.എന്‍ പ്രതാപന്‍ എം.പി, എന്‍.കെ സുധീരന്‍ തുടങ്ങിയവരോടൊപ്പം ഞാനും എ.ഐ.സി.സി അംഗമാണ്-അനില്‍ അക്കര പറഞ്ഞു. ഇതിനു മുന്‍പ് മുല്ലപ്പള്ളിയെ ഒളിയമ്പുമായി ഫേസ്ബുക്കിലും അനില്‍ അക്കര പോസ്റ്റിട്ടിരുന്നു. ”തൃശ്ശൂര്‍ ഡി.സി.സിക്ക് പ്രസിഡന്റില്ല, ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്. മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ് എന്നായിരുന്നു അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്.

രമ്യാ ഹരിദാസ് എം.പിക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനെ ചൊല്ലി നേരത്തെ വിവാദമുയര്‍ന്നിരുന്നു. വിഷയത്തില്‍ യോജിപ്പില്ലെന്ന് പരസ്യമായി പ്രതികരിച്ച് മുല്ലപ്പള്ളിയും രംഗത്തുവന്നു. ഇതേതുടര്‍ന്ന് എം.പി കാര്‍ വേണ്ടതില്ലെന്ന തീരുമാനവുമെടുത്തു. എന്നാല്‍ പിരിവെടുത്ത് കാര്‍ വാങ്ങുന്നതിന് നേതൃത്വം നല്‍കിയിരുന്നത് അനില്‍ അക്കരയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.