2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

മുല്ലപ്പള്ളിയെ പൊട്ടിക്കരയിപ്പിച്ച വാക്കുകള്‍

കോഴിക്കോട്: കണ്ടു നിന്നവരുടെ കരള്‍ പിളര്‍ന്നുപോയ നിമിഷമായിരുന്നു അത്. പെരിയയിലെ ഇരട്ട കൊലപാതകങ്ങള്‍ നടന്ന വീടുകളിലൊന്നില്‍ എത്തിയപ്പോള്‍ കരഞ്ഞു തളര്‍ന്ന ബന്ധുക്കളുടെ ദയനീയ ചിത്രങ്ങള്‍ മനസാക്ഷിയുള്ളവരുടെയൊക്കെ ഉള്ളുലച്ചു കളഞ്ഞിരുന്നു. ആ കാഴ്ചകള്‍ കണ്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിയന്ത്രണം പൊട്ടി. അദ്ദേഹം പൊട്ടിക്കരഞ്ഞു.

അതിനെ മുതലക്കണ്ണീരെന്നു ട്രോളി സോഷ്യല്‍ സഖാക്കള്‍. രാഷ്ട്രീയ മുതലെടുപ്പെന്നു കളിയാക്കി അസൂയാലുക്കള്‍. എന്നാല്‍ എന്തിനാണ് മുല്ലപ്പള്ളി കരഞ്ഞത്.? കാരണം അറിയണ്ടേ…എം.പി തന്നെ പറയുന്നതു കേള്‍ക്കൂ….

”1968 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറിയ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും എന്നെ ഉലച്ചിട്ടുണ്ട്. നിഷ്ഠൂരമായി കൊല്ലപ്പെട്ടവരിലെ പല വീടുകളിലും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലൊരു മരണവീട്ടില്‍ ഞാന്‍ പോയിട്ടില്ല.

കൊല്ലപ്പെട്ട കൃപേഷിന്‍റെ വീട്

 

വളരേ ദയനീയമായിരുന്നു അവിടുത്തെ കാഴ്ച. ഒരു കുഞ്ഞു കുടിലായിരുന്നല്ലോ ആ വീട്.
കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയോട് ഞാന്‍ യാത്ര ചോദിക്കുകയായിരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകളെന്നെ വല്ലാതെ നോവിച്ചു. അവളുടെ അച്ഛന്‍ കരഞ്ഞു. ബന്ധുക്കള്‍ കരഞ്ഞു.

നോക്കൂ. എന്റെ വീട്…നിങ്ങളെല്ലാവരും ഉടനെപോകും. ഞാന്‍ മാത്രം തനിച്ചാകും. ഇനി എനിക്കാരുണ്ട്….

Read more>>> പെരിയ ഇരട്ടക്കൊല: സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍

ആ വീടുതന്നെ അത്ര ചെറുതാണ്. അതുപോലൊരു വീട്ടില്‍ ആ കുഞ്ഞെങ്ങനെ സുരക്ഷിതയായി ഉറങ്ങും? എന്നോര്‍ത്തപ്പോള്‍… അവളുടെ നഷ്ടക്കണക്കെടുക്കാന്‍ സാധിക്കാതെയാണ് എനിക്ക് നിയന്ത്രണം പൊട്ടിപ്പോയത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ, ഈ ദയനീയാവസ്ഥ കണ്ടപ്പോള്‍ എനിക്കതിനായില്ല. അതുകൊണ്ടാണ് താന്‍ കരഞ്ഞത്”- മുല്ലപ്പള്ളി പറയുന്നു.

 


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.