2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്

 

അത്‌ലറ്റിക് താരം മുഹമ്മദ് അനസിനുള്‍പടെ രാജ്യത്തെ 19 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ്. 400 മീറ്ററിലെ ദേശിയ റെക്കോര്‍ഡ് നിലവില്‍ അനസിന്റെ പേരിലാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയടക്കം മൂന്ന് മെഡലുകള്‍ നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് എന്നിവക്ക് അര്‍ജുന അവാര്‍ഡിന് പരിഗണനയിലുള്ളവര്‍ക്ക് കൂടുതല്‍ വെയിറ്റേജ് കിട്ടും. 400 മീറ്ററില്‍ ഒളിംപിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോര്‍ഡ് മറികടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.