2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

ഒടുവില്‍ വീനസ് പതറി; വിംബിള്‍ഡണ്‍ കിരീടം മുഗുരുസയ്ക്ക്

ലണ്ടന്‍: യു.എസ് വെറ്ററന്‍ താരം വീനസ് വില്യംസിന് പോരാട്ടത്തിനൊടുവില്‍ മുട്ടുമടക്കേണ്ടി വന്നു, വനിതാ വിംബിള്‍ഡണില്‍ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുരയ്ക്കാണ് കീരീടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായിരുന്നു മുഗുരുസയുടം വിജയം. സ്‌കോര്‍: 7-5, 6-0.

പ്രായക്കൂടുതലെന്ന് വലിയ പരിഹാസത്തിനിരയായ വീനസ് ഫൈനലില്‍ കളിച്ചുജയിക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റെക്കോര്‍ഡും അവരുടെ പേരില്‍ ചാര്‍ത്തുമെന്ന് കണക്കുകൂട്ടി. എന്നാല്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെയുള്ള സ്പാനിഷ് താരത്തിന്റെ നീക്കം വീനസിനു തിരിച്ചടിയാവുകയായിരുന്നു.

മുഗുരസയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്റ് സ്ലാം കിരീടവുമാണിത്. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണിലാണ് മുഗുരുസ ആദ്യമായി ഗ്രാന്റ് സ്ലാം നേടിയത്. അന്ന് മുഗുരുസയ്ക്ക് എതിരെ മത്സരിച്ച വീനസിന്റെ സഹോദരി സെറീനയായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.