2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

എം.എസ്.എഫിന്റെ ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റിനടക്കം നിരവധി പേര്‍ക്ക് പരുക്ക്

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ നിലപാടുകളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. നൂറു കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്.

മാര്‍ച്ച് യൂനിവേഴ്‌സിറ്റി കോളജിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. യൂനിവേഴ്‌സിറ്റി കോളജിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലിസ് ചെറുക്കുകയായിരുന്നു.

 

ഇതോടെ അക്രമാസക്തമായ മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലേറില്‍ പൊലിസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

 

പൊലിസ് ലാത്തിചാര്‍ജ്ജില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News