2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വാര്‍ത്താസമ്മേളനം തല്‍സമയം സംപ്രേഷണംചെയ്യുന്നതിനിടെ കാമറ പണിതന്നു; പാക് മന്ത്രിക്ക് ‘പൂച്ച ചെവി’

 

ഇസ്‌ലാമാബാദ്: മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് പാക് മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം തല്‍സമയം സംപ്രേഷണംചെയ്യുന്നതിനിടെ കാമറയുടെ സെറ്റിങ്‌സില്‍ പറ്റിയ അബദ്ധം സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. തല്‍സമയം സംപ്രേഷണംചെയ്യുന്നതിനായി കാമറയിലെ സെറ്റിങ്‌സില്‍ അബദ്ധം സംഭവിച്ചതോടെ മന്ത്രിക്ക് ‘പൂച്ച ചെവി’യായതാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയത്. പ്രവിശ്യാ ആരോഗ്യമന്ത്രിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ നേതാവുമായ ശൗകത്ത് യൂസുഫ് സാഇ നടത്തിയ വാര്‍ത്താസമ്മേളനം തല്‍സമയം സംപ്രേഷണംചെയ്യുന്നതിനിടെ സര്‍ക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കൈകാര്യംചെയ്തിരുന്നയാള്‍ക്കാണ് അബദ്ധം പിണഞ്ഞത്.

മന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തികൊണ്ടിരിക്കെ അഡ്മിന്റെ കൈ അബദ്ധത്തില്‍ ‘കാറ്റ് ഫില്‍ടര്‍’ ഒപ്ഷനില്‍ തട്ടുകയായിരുന്നു. ഇതോടെ കാറ്റ് ഫില്‍ടര്‍ ഓണ്‍ ആവുകയും വീഡിയോയില്‍ മന്ത്രിയുടെ ചെവിയുടെ സ്ഥാനത്ത് പൂച്ചച്ചെവി പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഏതാനും സമയം പൂച്ചച്ചെവിയുമായി മന്ത്രി വാര്‍ത്താസമ്മേളനം തുടര്‍ന്നതോടെ തല്‍സമയം ഇത് കണ്ടിരുന്നവര്‍ അബദ്ധം കമന്റായി അറിയിച്ചു. അധികം വൈകാതെ കാറ്റ് ഫില്‍ട്ടര്‍ ഓഫ് ചെയ്‌തെങ്കിലും അപ്പോഴേക്കും വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാക് മാധ്യമപ്രവര്‍ത്തകരാണ് പൂച്ച ചെവിയുമായി പ്രത്യക്ഷപ്പെട്ട മന്ത്രിയുടെ ഫോട്ടോ ആദ്യം പുറത്തുവിട്ടത്. പിന്നാലെ ട്രോളര്‍മാരും സംഭവം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ വിശദീകരണവമായി പിടി.ഐ രംഗത്തുവന്നു.

മാനുഷിക അബദ്ധമാണെന്നും മേലില്‍ ഇത്തരം അബദ്ധം സംഭവിക്കാതെ ശ്രമിക്കുമെന്നും പി.ടി.ഐ പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.