2018 April 14 Saturday
ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചു വയ്ക്കും
മുഹമ്മദ് നബി(സ)

റോഡിലെ കുരുക്കില്‍പ്പെടില്ല; ഗോവയില്‍ ബൈക്ക് ആംബുലന്‍സ് സര്‍വീസ്

പനാജി: തീരദേശ സംസ്ഥാനങ്ങളില്‍ പെട്ടന്നുള്ള വൈദ്യസഹായം നല്‍കുന്നതിനു വേണ്ടി ഗോവ ബൈക്ക് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. അടിയന്തര വൈദ്യസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമന്ത്രി വിശ്വജിത് റാണയുടെ നേത്യത്വത്തിലായിരുന്നു പദ്ധതി രൂപീകരിച്ചത്.

20 മോട്ടോര്‍ ബൈക്കുകളിലായി ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമൂള്ള മെഡിക്കല്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങള്‍ ട്രാഫിക്കില്‍ കുടുങ്ങാനുള്ള സാധ്യതകള്‍ കൂറവാണ്. ഫോര്‍ വീലര്‍ വാഹനങ്ങള്‍ ഇവയെ പിന്‍തുടരുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം തന്നെ 100 ബൈക്ക് ആംബുലന്‍സുകള്‍ നിരത്തിലിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സീവ് പ്രോഗ്രാമില്‍ സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.