2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ട്രാക്കില്‍ മരിച്ചുവീണ അമ്മയ്ക്കരികില്‍ മുലപ്പാലിനു വേണ്ടി പിഞ്ചുകുഞ്ഞിന്റെ ശ്രമം

മരിച്ചുകിടക്കുന്ന അമ്മയുടെ ദേഹത്ത് കെട്ടിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നു

റെയില്‍വ്വേ ട്രാക്കില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹത്തില്‍ മുലപ്പാലിനു വേണ്ടി ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യങ്ങള്‍ ആരെയും കരയിപ്പിക്കും. ഇനിയൊരു കുഞ്ഞിനും ഈ വിധി വരരുതേയെന്നു പ്രാര്‍ഥിച്ചു പോവും. മധ്യപ്രദേശിലെ ദാമോ എന്ന സ്ഥലത്താണ് സംഭവം.

ട്രെയിന്‍ ഡ്രൈവറാണ് ട്രാക്കിനു സമീപത്ത് സ്ത്രീയുടെ മൃതദേഹം കണ്ടത്. കൂടെ മൃതദേഹത്തില്‍ മുലപ്പാലിനു വേണ്ടി ശ്രമിക്കുന്ന പിഞ്ചു കുഞ്ഞും. പൊലിസും ഉദ്യോഗസ്ഥരും എത്തി ബിസ്‌കറ്റ് കൊടുത്ത ശേഷമാണ് കുഞ്ഞ് അമ്മയുടെ ദേഹത്തു നിന്ന് വിട്ടത്.

ഈ ദൃശ്യം ചിലര്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. കുട്ടിയുടെ പിതാവ് ദാമോ പൊലിസ് സ്റ്റേഷനില്‍ എത്തിയതായാണ് വിവരം. തന്റെ ഭാര്യ മരുന്ന് വാങ്ങാനായി പോയതായിരുന്നുവെന്ന് അവര്‍ പൊലിസിനെ അറിയിച്ചു. ഈ കുഞ്ഞിനെക്കൂടാതെ മറ്റു രണ്ടു കുട്ടികള്‍ കൂടിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തലയ്ക്ക് പരുക്കേറ്റാണ് സ്ത്രീ മരിച്ചിരിക്കുന്നത്. ട്രെയിനില്‍ നിന്ന് വീണതോ ട്രെയിന്‍ തട്ടിയതോ ആവാമെന്നാണ് പൊലിസ് കരുതുന്നത്.

ദുരന്തം ഇവിടെ അവസാനിച്ചില്ല, കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 10 രൂപ ഫീസ് നല്‍കാതെ അഡ്മിറ്റ് ചെയ്യില്ലെന്ന നിലപാടെടുത്തു. ക്രൂരതയ്ക്ക് അറ്റമില്ലാത്ത ആശുപത്രി അധികൃതര്‍ക്കു മുന്നില്‍ പത്തു രൂപയെടുത്ത് കൊടുത്തത് വാർഡ് ബോയ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തു ദുരന്തമാണെന്നതിന് വേറെ തെളിവു വേണോ?. പത്തു രൂപ നല്‍കിയ വാര്‍ഡ് ബോയിയെ ഓര്‍ത്ത് വായനക്കാര്‍ക്ക് ആശ്വസിക്കാം.

വീഡിയോ കാണികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ നല്‍കുന്നില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.