2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

95 ശതമാനം മൊബൈല്‍ വാലറ്റ് കമ്പനികളും രണ്ടു മാസത്തിനകം അടച്ചുപൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 95 ശതമാനം മൊബൈല്‍ വാലറ്റ് കമ്പനികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ഉപഭോക്താക്കളുടെയും കെ.വൈ.സി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന ആര്‍.ബി.ഐ നിര്‍ദേശത്തിന്റെ സമയം ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കേയാണിത്.

എന്നാല്‍, ആധാര്‍ ആക്ടിലെ 57-ാം വകുപ്പ് സുപ്രിംകോടതി എടുത്തുകളഞ്ഞതോടെ, ബയോമെട്രിക് ഇ-കെ.വൈ.സി വെരിഫിക്കേഷന്‍ എന്ന വഴി കമ്പനികള്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കുകയാണ്. മറുവഴി തേടാനും ഇതുവരെ വാലറ്റ് കമ്പനികള്‍ക്കായിട്ടില്ല. ഇതോടെയാണ് പൂട്ടേണ്ട സ്ഥിതിയിലേക്ക് കമ്പനികള്‍ എത്തിയത്.

2017 ഒക്ടോബറിലാണ് കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ വാലറ്റ് കമ്പനിയായ പേടിഎമ്മിനു പോലും നടപടി പൂര്‍ത്തിയാക്കാന്‍ ഇതുവരെ ആയിട്ടില്ല. ഇനിയും 30 ശതമാനം ബാക്കിയുണ്ടെന്നാണ് പേടിഎം അറിയിക്കുന്നത്. ഇ-വെരിഫിക്കേഷനു പകരം പഴയതുപോലെ ഫിസിക്കല്‍ വെരിഫിക്കേഷനാണ് പേടിഎം നടത്തുന്നത്.

എന്നാല്‍ ചെറുകിട കമ്പനികള്‍ക്ക് ഇതു സാധ്യമാവുന്ന സ്ഥിതിയല്ല ഉള്ളത്. ബയോമെട്രിക് കെ.വൈ.സിയെ സംബന്ധിച്ച് ചെലവേറിയതാണിത്. ബദല്‍ മാര്‍ഗങ്ങള്‍ അംഗീകാരം ലഭിക്കാത്തതും കമ്പനികളെ ബാധിച്ചിട്ടുണ്ട്. വീഡിയോ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷനോ എക്‌സ്.എം.എല്‍ വെരിഫിക്കേഷനോ അംഗീകരിക്കുകയാണെങ്കില്‍ കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാവും.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News