2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മൊറോക്കൊയുടെ പിഴവില്‍ ഇറാന് ലോകകപ്പിലെ ആദ്യ ജയം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കളിക്കുന്നവനല്ല ഗോളടിക്കുന്നവനാണ് മത്സരത്തില്‍ വിജയി. എന്നാല്‍, ഇറാനും മൊറോക്കൊയും മത്സരം ആ വാക്കും തെറ്റിച്ചു. മത്സരത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനിന്നത് മൊറോക്കയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയ നിമിഷം ഇന്‍ജുറി ടൈമില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഇറാന് ആദ്യ വിജയം നല്‍കി.

ഇന്‍ജുറി ടൈമില്‍ കിട്ടിയ ഫ്രീകിക്കാണ് മൊറോക്കന്‍ പിഴവിലേക്ക് വഴി തുറന്നത്. ഇറാന് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത എഹ്‌സാന്‍ ഹാജി സഫി മൊറോക്കന്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് തല കൊണ്ട് പുറത്താക്കാനുള്ള ബുഹാദോസിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.