2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

രാജ്യത്തെ 50 ശതമാനത്തിലേറെ ജോലിപ്രായക്കാരും തൊഴില്‍ മേഖലയില്‍ നിന്ന് പുറത്ത്: റിപ്പോര്‍ട്ട്

  • ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മോശം അവസ്ഥയുണ്ടാകുന്നത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാണിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. രാജ്യത്ത് 50 ശതമാനത്തിലേറെ ജോലിപ്രായക്കാരും തൊഴില്‍ മേഖലയ്ക്ക് പുറത്താണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വെ ഓഫിസിന്റെ (NSSO) റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാന്റേര്‍ഡ് ആണ് വാര്‍ത്ത തയ്യാറാക്കിയത്.

തൊഴില്‍ സൂചിക (labour force participation rate) 2011-12 സാമ്പത്തിക വര്‍ഷത്തിലെ 55.9 ശതമാനത്തില്‍ നിന്ന് 2017-18 ആയപ്പോഴേക്കും 49.8 ശതമാനത്തിലേക്ക് ഇടിഞ്ഞു.

15 വയസിന് മുകളിലുള്ളവരെയാണ് വര്‍ക്കിങ് എജ് (ജോലിപ്രായം) പോപ്പുലേഷന്‍ ആയി കണക്കാക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസിന്റെ (NSSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ പകുതി പേരും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് യാതൊരു സംഭാവനയും നല്‍കുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും മോശം അവസ്ഥയുണ്ടാകുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു വലിയ വിവാദമാവുകയും പിന്നീട് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു.

പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി പിരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. 1972-73 ലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയത്. 2011-12 വര്‍ഷത്തില്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.