2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രാജ്യത്തെ എട്ട് പ്രധാന വ്യവസായമേഖകളിലെ ഉല്‍പ്പാദനത്തില്‍ 0.5 ശതമാനം ഇടിവ്

 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട എട്ട് വ്യവസായ മേഖകളില്‍ ഉല്‍പ്പാദന ഇടിവ്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി തുടങ്ങിയ രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലെ ഉല്‍പ്പാദനത്തില്‍ ഓഗസ്റ്റ് മാസത്തില്‍ 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി എന്നിവയുടെ വളര്‍ച്ചനിരക്ക് യഥാക്രമം 8.6 ശതമാനം, 5.4 ശതമാനം, 3.9 ശതമാനം, 4.9 ശതമാനം, 2.9 ശതമാനം എന്നിങ്ങനെ കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വളം, ഉരുക്ക് എന്നിവയുടെ ഉല്‍പ്പാദനം യഥാക്രമം 2.9 ശതമാനവും 5 ശതമാനവുമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഈ വ്യവസായങ്ങളിലെ വളര്‍ച്ച 2.4 ശതമാനത്തില്‍ നിന്ന് 5.7 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാനപ്പെട്ട വ്യവസായമേഖലയിലെ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 4.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

പ്രതിസന്ധി പരിഹരിക്കാനായി റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതത്തില്‍ നിന്ന് 30,000 കോടി രൂപ കൂടി വാങ്ങാന്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കം.

More Bad News for the Economy as Eight Core Sector Industries Record Negative Growth


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.