2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മഴക്കാലത്തും പച്ചക്കറി വിളയിക്കാം

ഇടവപ്പാതിക്ക് ആരംഭം കുറിച്ച് മണ്ണില്‍ മഴത്തുള്ളികള്‍ വീണു. ഇനി മഴ തിമിര്‍ത്തുപെയ്യാന്‍ തുടങ്ങും. അതു കൊണ്ടുതന്നെ മഴക്കാലത്ത് മിക്ക കൃഷികളും നടക്കില്ല. കാരണം വിത്തുകള്‍ കിളിര്‍പ്പിക്കാന്‍ നോക്കിയാല്‍ നടക്കില്ല എന്നതു തന്നെ. എന്നാല്‍, ഇതിനൊരു പരിഹാരമാണ് വെണ്ട, വഴുതന, മുളക് തുടങ്ങിയവ. ഇവ കിളിര്‍പ്പിച്ചു പറിച്ചുനടുകയാണ്.

ladies_finger

കേരള കാലാവസ്ഥയില്‍ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. മഴക്കാലം വെണ്ട കൃഷിക്ക് യോജിച്ചതാണ്. ഗ്രോ ബാഗുകളില്‍ മണ്ണും ചകിരിച്ചോറും നിറച്ചു അതില്‍ വിത്തുകള്‍ പാകാം. രാവിലെയും വൈകിട്ടും സന്ധ്യയ്ക്കും നനയ്ക്കാം. പാകുന്നതിന് അല്‍പ്പസമയം മുമ്പ് വിത്ത് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ഇവ ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. മൂന്ന് ആഴ്ച പാകുമാവുമ്പോള്‍ പറിച്ചുനടാം.
നട്ട് ഏകദേശം 45 ദിവസമാവുമ്പോഴേക്കും വെണ്ട പൂവിടുകയും തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുമാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, എല്ലുപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വെണ്ടയ്ക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. ഒരു ചെടിക്ക് അര കിലോ എങ്കിലും ജൈവവളം അടിവളമായി നല്‍കണം. ജൂണിലെ വെണ്ടകൃഷിയില്‍ മികച്ച വിളവ് പ്രതീക്ഷിക്കാവുന്നതാണ്. വെണ്ട വേനല്‍ക്കാലത്തും നടാമെങ്കിലും വെണ്ട കൃഷിക്ക് മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളിച്ചകള്‍ മഴക്കാലത്ത് കുറവായതിനാല്‍ മഴക്കാലത്ത് വെണ്ടച്ചെടികള്‍ മികച്ച കായ്ഫലം തരുന്നു.

മഴമറ…

mazha mara

കേരളത്തിലെ മിക്ക വീടുകളിലും മഴക്കാലങ്ങളില്‍ കൃഷി ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് ദുഷ്‌കരമാണ്. അതിനാലാണ് മുകളില്‍ ഗ്രോബാഗുകളില്‍ കൃഷി ചെയ്യാം എന്നു വിവരിച്ചിരിക്കുന്നത്. ഇത് വീടിന്റെ ടെറസുകളില്‍ ചെയ്യാം. എന്നാല്‍, മഴ തീര്‍ച്ചയായും കൃഷിയെ ബാധിക്കും. അതിനൊരു പരിഹാരമാണ് ടെറസുകളില്‍ മഴമറ. കൃഷി ആരംഭിക്കുന്നതിന് മുമ്പ് തന്നെ മഴമറയുടെ ജോലി തുടങ്ങണം. മഴമറ തീര്‍ക്കുന്നതിന് ഒരു ചതുരശ്രമീറ്ററിന് ഏകേദശം 350-400 രൂപ ചെലവ് വരും. വിവിധ ഏജന്‍സികള്‍ ഈ ജോലി ചെയ്യുന്നുണ്ട്. തൊട്ടടുത്തുള്ള കൃഷി വകുപ്പിന്റെ ഓഫിസുമായി ബന്ധപ്പെട്ടാല്‍ മഴമറയെ കുറിച്ചുള്ള വിശദവിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറും ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.