2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളത്തില്‍ കാലവര്‍ഷമെത്തി; അറബിക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ ജൂണ്‍ 5 ന് കാലവര്‍ഷമെത്തുമെന്നായിരുന്നു പ്രവചനം. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും.

അതേസമയം, കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമാകുന്നു. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം മറ്റന്നാള്‍ വൈകീട്ടോടെ വടക്കന്‍ മഹാരാഷ്ട്രയ്ക്കും തെക്കന്‍ ഗുജരാത്തിനും ഇടയ്ക്ക് കരയിലെത്തുമെന്നാണ് സൂചന. ഗോവന്‍ തീരത്ത് 370 കിലോമീറ്റര്‍ ദൂരെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.