2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

രൂപയുടെ മൂല്യം താഴേക്ക്; പക്ഷെ കൊവിഡ് കാലത്ത് പ്രവാസികൾ നിസഹായർ

       റിയാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രൂപക്ക് റെക്കോര്‍ഡ് വിലയിടിവ്. ഡോളര്‍ വില ശക്തിപ്പെട്ടു രൂപക്കെതിരേ ഒരു ഘട്ടത്തില്‍ 76.28 വരെ വന്നതോടെ ഗൾഫ് വിനിമയ നിരക്കിൽ വൻ വ്യത്യാസമാണ് ഉണ്ടായത്. എങ്കിലും ഇത്തരം ഘട്ടങ്ങളിൽ നാട്ടിലേക്ക് കൂടുതൽ പൈസ അയച്ചിരുന്ന പ്രവാസികൾ കോവിഡ് 19 കാലത്ത് അതിനു കഴിയാത്തതിന്റെ ദുഖത്തിലാണ്. ധനവിനിമയ കേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ടായില്ല. വരും മാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാമെന്നും മുൻകരുതൽ എന്ന നിലക്ക് കയ്യിൽ പണം സൂക്ഷിക്കുന്നതും പുറത്തിറങ്ങുന്നതിലെ ബുദ്ധിമുട്ടുകളും അടക്കമുള്ള കാര്യങ്ങളാണ് പ്രവാസികളെ നാട്ടിലേക്ക് പണമയക്കുന്നതിൽ നിന്നും പിൻവലിക്കുന്നത്. 
      മാസാവസാനം ആയതു മൂലം എല്ലാവരും ശമ്പളം പ്രതീക്ഷിക്കുകയാണ്. പക്ഷെ, ക്ഷാമകാലം ആണ് വരുന്നതെന്നും ബിസിനസ് ആകെ കമ്പനികൾ ഒക്കെ നഷ്ടത്തിലായേക്കുമെന്നും അതിനാൽ കൊറോണ ആദ്യ ഒന്ന് രണ്ടു മാസത്തെ ശമ്പളം ഒക്കെ എപ്പോൾ ലഭിക്കുമെന്ന്  പ്രവചനാതീതമാണെന്നും പലരും കരുതുന്നുണ്ട്. അതിനാൽ  അത്യാവശ്യം വേണ്ട  പണം  തൽക്കാലം കയ്യിൽ കരുതാനുള്ള ഒരുക്കത്തിലാണ് പലരും. ഈ മാസമാദ്യം മുതല്‍ മികച്ച നിരക്കായിരുന്നതിനാല്‍ പ്രവാസികളില്‍ നല്ലൊരു ഭാഗവും പണം നാട്ടിലേക്ക് അയച്ചു കഴിഞ്ഞിരുന്നു. കറന്‍സി ഇടപാടുകള്‍ പരിമിതപ്പെടുത്തണമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പാണ് കാരണം മണി എക്സ്ചേഞ്ചുകൾ പലതും തുറന്ന് പ്രവർത്തിക്കുന്നുമില്ല. സഊദിയിൽ പ്രവാസികളിൽ നല്ലൊരു ശതമാനവും ഓൺലൈൻ മണി ട്രാൻസ്ഫർ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. 
     പ്രമുഖ ഓൺലൈൻ എക്സ്ചേഞ്ച് റേറ്റ് പ്രകാരം ഇന്ന് നിരക്കുകൾ ഇങ്ങനെയാണ് സഊദി റിയാൽ 20:30 രൂപ, യുഎഇ ദിർഹം 20:72 രൂപ, ഒമാൻ റിയാൽ 197:98 രൂപ, ഖത്തർ റിയാൽ 20:93 രൂപ, കുവൈത്ത് ദിനാർ 241:08,  ബഹ്‌റൈൻ ദിനാർ 202:53. ഇത്തരത്തിലുള്ള ഉയർന്ന നിരക്കുകൾ ആദ്യമായാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.