2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

തിങ്കളാഴ്ച ഉച്ചക്ക് സൂര്യന്‍ കഅ്ബാലയത്തിനു നേര്‍ മുകളില്‍ വരും; ലോകത്തെവിടെ ഉള്ളവര്‍ക്കും ഖിബ്‌ല നിര്‍ണയിക്കാം

ജിദ്ദ: തിങ്കളാഴ്ച ഉച്ചയ്ക്ക് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിനു നേര്‍മുകളില്‍ വരുമെന്ന് ഗോളശാസ്ത്ര ഗവേഷകനും അറബ് യൂനിയന്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് സ്‌പേയ്‌സ് അംഗവുമായ മുല്‍ഹിം ഹിന്ദി പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ളുഹ്ര്‍ ബാങ്ക് സമയത്ത് 12.18 ന് ആണ് സൂര്യന്‍ കഅ്ബാലയത്തിനു നേര്‍മുകളില്‍ വരിക. ഈ സമയത്ത് കഅ്ബാലയത്തിനും മക്കയിലെ കെട്ടിടങ്ങള്‍ക്കും നിഴലുണ്ടാകില്ല. ഈ നേരം ലോകത്തെവിടെ നിന്നും സൂര്യനെ കാണുന്നവര്‍ക്ക് ഖിബ്‌ലയുടെ ദിശ കൃത്യമായി നിര്‍ണയിക്കുന്നതിന് എളുപ്പത്തില്‍ സാധിക്കും.

സൂര്യനിലേക്ക് നേരിട്ട് നോക്കുന്നതു മൂലമുള്ള അപകടം ഒഴിവാക്കുന്നതിന് ആ സമയത്തെ നിഴല്‍ നോക്കി ഖിബ്‌ലയുടെ ദിശ നിര്‍ണയിക്കാവുന്നതാണ്. നിഴലിന്റെ ദിശയുടെ നേര്‍ എതിര്‍ ഭാഗത്തായിരിക്കും ഖിബ്‌ല. ഖിബ്‌ലയുടെ ദിശ നിര്‍ണയിക്കുന്നതിനുള്ള ഏറ്റവും കൃത്യവും എളുപ്പവുമാര്‍ന്ന മാര്‍ഗമാണിത്. എല്ലാ വര്‍ഷവും മെയ് 28 നും ജൂലൈ 16 നും ആയി രണ്ടു തവണയാണ് സൂര്യന്‍ വിശുദ്ധ കഅ്ബാലയത്തിനു നേര്‍ മുകളില്‍ വരികയെന്നും മുല്‍ഹിം ഹിന്ദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.