2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഐ.എസ്.എല്‍ അഞ്ചാം പതിപ്പില്‍ മഞ്ഞപ്പടയ്ക്ക് ഒപ്പം മോഹന്‍ലാലും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ അഞ്ചാമത് പതിപ്പില്‍ കേരളത്തിന്റെ മഞ്ഞപ്പടയ്‌ക്കൊപ്പം നടന്‍ മോഹന്‍ലാലും.

കേരള ബഌസ്‌റ്റേഴ്‌സിന്റെ ബ്രാന്റ് അംബാസിഡറായി ഇന്നലെ നടന്ന ജഴ്‌സി അനാവരണ ചടങ്ങില്‍ മോഹല്‍ലാലും അണിനിരന്നു.

മുഖ്യ കോച്ച് ഡേവിഡ് ജയിംസിന്റെ നേതൃത്വത്തില്‍ കേരള ബാള്‌സ്‌റ്റേഴിന്റെ താരനിര പൂര്‍ണമായി അണിനിരന്ന ചടങ്ങില്‍ ബഌസ്റ്റേഴിന്റെ ജഴ്‌സിയണിഞ്ഞാണ് മോഹന്‍ലാല്‍ വേദിയിലേക്ക് കടന്നുവന്നത്.

ഫുട്‌ബോള്‍ ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്തിരുന്ന തനിക്ക് പുതിയ ദൗത്യം വലിയ ഉത്തരവാദിത്വമായിട്ടാണ് അനുഭവപ്പെടുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

കേരള ബഌസ്‌റ്റേഴ്‌സിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മോഹന്‍ലാല്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് മഞ്ഞപ്പടയ്ക്ക് ആവേശം നല്‍കിയത്.

കഴിഞ്ഞ സീസണില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ടീമാണ് ഇത്തവണത്തേതെന്നും വളരെ പ്രതീക്ഷകള്‍ നല്‍കുന്നതായിരിക്കും ബഌസ്റ്റേഴ്‌സിന്റെ പ്രകടനമെന്നും ഡേവിഡ് ജയിംസ് പറഞ്ഞു.

സച്ചിന്റെ അഭാവത്തില്‍ മോഹന്‍ലാലിന്റെ കടന്നുവരവ് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഇത്തവണ കൂടുതല്‍ മികവ് ടീമിന് പുറത്തെടുക്കാന്‍ കഴിയുമെന്നും ടീം ഉടമ പ്രസാദ് വ്യക്തമാക്കി. ടീമിന്റെ സ്‌പോണസര്‍മാരും ഒഫീഷ്യല്‍സും പങ്കെടുത്ത ചടങ്ങില്‍ മോഹന്‍ലാല്‍ ടീമിന്റെ പുതിയ ജഴ്‌സി അനാവരണം ചെയ്തു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.