2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

യശോദാ ബെന്‍ ഭാര്യയെന്ന് സത്യവാങ്മൂലത്തില്‍ മോദി; ജോലിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചും അറിയില്ല

  • ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബിരുദം നേടി, 1983 ല്‍ ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.ജിയും

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ട രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ബിരുദവും ഭാര്യയും. ഇക്കാര്യം ഇന്ന് വാരണസിയില്‍ നാമനിര്‍ദേശ പത്രികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

1967 ലാണ് എസ്.എസ്.സി പരീക്ഷ പാസായത്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 1978 ല്‍ ബിരുദം നേടി. 1983 ല്‍ ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയെന്നും പത്രികയില്‍ പറയുന്നു.

മോദിയുടെ ആകെ ആസ്തി 2.5 കോടി രൂപ. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്വന്തമായി വീടുണ്ട്. 1.27 കോടി രൂപയാണ് മോദിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത്. യശോദ ബെന്‍ ഭാര്യയാണെന്നും മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മൊത്തം ആസ്തിയില്‍ ജംഗമസ്വത്ത് 1.41 കോടിയുടേതാണ്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. കയ്യിലുള്ളത് 38,750 രൂപയാണ്. മോദിയുടെ പേരില്‍ 1.9 ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയുണ്ട്.

സേവിങ് അക്കൗണ്ടിലെ ബാലന്‍സ് 4,143 രൂപയാണ്. നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഇതിന്റെ മൂല്യം 1.13 ലക്ഷം രൂപയാണ്. ഗാന്ധിനഗറിലെ വീട് 3,531 സ്‌ക്വയര്‍ഫീറ്റാണ്. ഇതിന് വരുന്ന ആകെ മൂല്യം 1.1 കോടി രൂപയാണ്. ഭാര്യയുടെ ജോലിയെ കുറിച്ച് അറിവില്ലെന്നും ഭാര്യയുടെ വരുമാന സ്രോതസ് അറിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

തന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലുമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. രണ്ടാം തവണയാണ് മോദി വാരണസിയില്‍ നിന്ന് ജനവിധി തേടുന്നത്. 2014 ലെ സത്യവാങ്മൂലത്തില്‍ 1.65 കോടി രൂപയായിരുന്നു മോദിയുടെ ആകെ ആസ്തി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.