2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഇന്ന്

 

ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലേറിയെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഇന്നു നടക്കും. ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമെ സഹമന്ത്രിമാരുടെ യോഗവും ചേരുന്നുണ്ട്. വൈകിട്ട് നാലു മണിക്കാണ് യോഗം.

യോഗത്തില്‍ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് പുറമെ വികസന പദ്ധതികളുടെ രൂപരേഖയും പ്രധാനമന്ത്രി അവതരിപ്പിക്കും. മെയ് 30 നായിരുന്നു രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

17- ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗംചേരുന്നത്. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആദ്യ മന്ത്രിസഭാ യോഗം മെയ് 31 ന് ചേര്‍ന്നിരുന്നു.

അഴിമതി രഹിതമായി വകുപ്പുകള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നേരത്തെ മന്ത്രിമാര്‍ക്ക് നല്‍കിയിരുന്നു. മെയ് 31 ന് ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ കര്‍ഷക ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമോയെന്ന് സൂചനയില്ല.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.