2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദിക്ക് 69 വയസ്: കാണാം കോണ്‍ഗ്രസ് പരിപാടിയില്‍ കുട്ടി വളണ്ടിയറായ മോദിയെ

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 69 വയസായി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മോദിക്കു വേണ്ടി ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം കേക്ക് മുറിച്ച് ആശംസകള്‍ അറിയിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ രാജ്യത്തു നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നയാളെന്ന നിലയിലാണ് അധികമാളുകളും മോദിയെ കാണുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പില്‍ അതു കാണുകയും ചെയ്തു.

 

എന്നാല്‍ മോദിക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തന കാലമുണ്ടായിരുന്നു. കുട്ടിക്കാലത്തെന്നു മാത്രം. വാദ്‌നഗറില്‍ കോണ്‍ഗ്രസിന്റെ സമ്മേളനം നടക്കുമ്പോള്‍ കുട്ടി വളണ്ടിയറായിരുന്നു ആറു വയസുകാരനായ മോദി.

മാന്‍ ഓഫ് ദ മൊമന്റ്: നരേന്ദ്ര മോദി എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. 1956 ല്‍ കോണ്‍ഗ്രസിലെ രസിഭായ് ദേവെ പരിപാടി സംഘടിപ്പിച്ചപ്പോള്‍ മോദി സേവന സന്നദ്ധനായി എത്തുകയായിരുന്നു.

പരിപാടിയില്‍ സംബന്ധിച്ചവര്‍ക്ക് ബാഡ്ജുകള്‍ വിതരണം ചെയ്യുകയായിരുന്നു കുഞ്ഞുമോദി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.