2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മോദി ലോകം മുഴുവന്‍ സഞ്ചരിച്ചു; എന്നാല്‍, സ്വന്തം ജനങ്ങളെ മറന്നു: പ്രിയങ്ക ഗാന്ധി

'സ്വന്തം മണ്ഡലമായ വാരാണസിയില്‍ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തി'

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയ ഒരാളാണ് നരേന്ദ്രമോദി. ലോകം മൊത്തം സഞ്ചരിച്ച് ആളുകളെ കണ്ട മോദി സ്വന്തം മണ്ഡലമായ വാരാണസിയെയും അവിടുത്തെ ജനങ്ങളെയും മറന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ കയറിയ ശേഷം സ്വന്തം മണ്ഡലമായ വാരാണസിയില്‍ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.

‘പ്രധാനമന്ത്രി അമേരിക്കയും, ജപ്പാനും, ചൈനയും സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെയെല്ലാം ആലിംഗനവും ചെയ്തു ആ നാട് കാണുകയും ചെയ്തു. അധികാരത്തില്‍ കയറിയെ ശേഷം സ്വന്തം മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനോ അവിടുത്തെ ജനങ്ങളെ കാണുകയോ ചെയ്തിട്ടില്ല.’ അയോധ്യയില്‍ നടന്ന റാലിക്കിടെ പ്രിയങ്ക പറഞ്ഞു.

‘കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമത്തിലെങ്കിലും മോദി സന്ദര്‍ശനം നടത്തിയിരുന്നോ എന്ന് ആളുകളോട് ഞാന്‍ അന്വേഷിച്ചു. ഇല്ലെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി.

ഞാന്‍ അത്ഭുതപ്പെട്ടുപോയി, കാരണം അദ്ദേഹം സ്വന്തം മണ്ഡലത്തിലുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം പബ്ലിസിറ്റിയിലൂടെ സ്വയം സൃഷ്ടിച്ച ജനപ്രീതി അത്ര വലുതാണ്’ പ്രിയങ്ക പറഞ്ഞു.

ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കണം. എന്നാല്‍ ബി.ജെ.പിക്ക് നിങ്ങളുടെ ശബ്ദം കേള്‍ക്കേണ്ട. അവര്‍ക്ക് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ബി.ജെ.പിയെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.