2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം സഊദി സന്ദര്‍ശിക്കും

  • സന്ദര്‍ശനവിവരം സഊദിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥരീകരിച്ചു
  • ഒക്ടോബര്‍ 27, 28 തീയതികളിലായിരിക്കും സന്ദര്‍ശനം

നിസാര്‍ കലയത്ത്

ജിദ്ദ: ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സഊദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശന വിവരം സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥരീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 27, 28 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഊദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ വര്‍ഷവും പുതിയ കരാറുകളിലും ഇന്ത്യയും സഊദിയും ഒപ്പുവച്ചേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.