2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റില്‍

  • സ്വിസ് ബാങ്കിലെ കള്ളപ്പണ വിവരങ്ങള്‍ ഉന്നയിക്കും

ജനീവ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്‌സര്‍ലാന്റില്‍. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് അദ്ദേഹം സ്വിറ്റ്‌സര്‍ലാന്റില്‍ എത്തിയത്. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇവിടെ എത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സ്വിസ് ബാങ്കിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ വിവരങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുമെന്നാണ് കരുതുന്നത്.

ആണവോര്‍ജ വിതരണ ഗ്രൂപ്പ്രില്‍ (എന്‍.എസ്.ജി) അംഗമാവുന്നതിനുള്ള സ്വിറ്റ്‌സര്‍ലാന്റിന്റെ പിന്തുണയും ഇന്ത്യ ആവശ്യപ്പെടും. സ്വിസ് പ്രസിഡന്റ് ജൊഹാന്‍ സ്‌നേഡറുമായി ഉഭയകക്ഷി, ബഹുമുഖ വിഷയങ്ങളിലും ചര്‍ച്ച നടത്തും. അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി സ്വിറ്റ്‌സര്‍ലാന്റിലെത്തിയത്. അഫ്ഗാനിസ്ഥാനും ഖത്തറുമാണ് മോദി ഇതിനകം സന്ദര്‍ശിച്ചത്. നാളെ അമേരിക്ക സന്ദര്‍ശിക്കുന്ന മോദി വൈറ്റ് ഹൗസില്‍ വച്ച് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.