2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

മോദിയുടെ സ്വന്തം നാട്ടിലെ സിറ്റിങ് സീറ്റും കോണ്‍ഗ്രസ് പൊട്ടിച്ചു

അഹമ്മദാബാദ്: ബി.ജെ.പിയുടെ നിറംമങ്ങിയ വിജയത്തിനിടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലത്തിലെ സിറ്റിങ് സീറ്റും പിടിച്ചെടുത്ത് കോണ്‍ഗ്രസ്. മോദിയുടെ ജന്മദേശമായ വാഡ്‌നഗര്‍ ഉള്‍പ്പെടുന്ന ഉന്‍ജ മണ്ഡലത്തിലാണ് ബി.ജെ.പിക്ക് കനത്ത നഷ്ടമുണ്ടായത്. 19,000 വോട്ടുകള്‍ക്കാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. ആഷാ പാട്ടേല്‍ ജയിച്ചു കയറിയത്.

സിറ്റിങ് എം.എല്‍.എ ബി.ജെ.പിയിലെ നാരായണ പാട്ടേലിനെയാണ് ആഷ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇയാളോട് ആഷ 25,000 വോട്ടുകള്‍ക്ക് തോറ്റിരുന്നു. ബി.ജെ.പി വിരുദ്ധ പാട്ടേല്‍ പ്രക്ഷോഭം ഇവിടെ ഫലിച്ചുവെന്നാണ് വിലയിരുത്തല്‍.

രണ്ടു വര്‍ഷം മുന്‍പു നടന്ന പാട്ടേല്‍ പ്രക്ഷോഭത്തില്‍ മരിച്ച 14 യുവാക്കളില്‍ ഒരാള്‍ ഈ മണ്ഡലത്തില്‍ നിന്നുള്ളയാളാണ്. 40 ശതമാനമാണ് മണ്ഡലത്തിലെ പാട്ടേല്‍ പ്രാതിനിധ്യം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.