2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്: അവസനാഘട്ടത്തിലും പ്രതിപക്ഷത്തെ അഴിമതിക്കാരാക്കി മോദി

ബിഹാര്‍: വീണ്ടും പ്രധാനമന്ത്രിയാകുമെന്ന സ്വപ്നം ആവര്‍ത്തിച്ച് നരേന്ദ്ര മോദി. മുന്നൂറിലധികം സീറ്റ് നേടിയാകും അധികാരത്തിലെത്തുക എന്ന അവകാശവാദവുമായി അമിത് ഷായും രംഗത്ത്. ബിഹാറിലെ പാലിഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ അവകാശവാദം.

തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയിലും വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നുള്ള തള്ളുമായാണ് മോദി തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയതായും ആരോപിച്ച അദ്ദേഹം വികസനങ്ങളെക്കുറിച്ചോ നോട്ടു നിരോധനത്തെക്കുറിച്ചോ ജി.എസ്.ടിയെ കുറിച്ചോ ഒന്നും വാ തുറന്നതുമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.