2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമാണ്; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ മോദി

ന്യൂഡല്‍ഹി: പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് അത് കുടുംബം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ചാണ് മോദിയുടെ പ്രസ്താവന. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനമെന്ന് നേരത്തെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെയും പ്രതികരണം.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രിയങ്കാ ഗാന്ധി നിയമിക്കപ്പെട്ടത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്.

നരേന്ദ്ര മോദി മത്സരിച്ച വരാണസി, ആദിത്യനാഥിന്റെ ഗോരഖ്പൂര്‍, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലി, അമേതി തുടങ്ങി 40 ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. എസ്.പിയുംബി.എസ്.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന യു.പിയില്‍ കോണ്‍ഗ്രസിന് എത്രത്തോളം നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി വിലയിരുത്തപ്പെടുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.