2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മോദിക്ക് ഇരുട്ടടിയുടെ ദിവസം: റഫാല്‍ ഇടപാട് വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശം

കൊട്ടിഘോഷിച്ച് നര്‍മദാ തീരത്ത് പ്രതിമ സമര്‍പ്പിക്കുന്നതിനിടെയാണ് യമുനാ തീരത്തുനിന്ന് മോദിക്ക് തിരിച്ചടി വിധിയെത്തുന്നത്‌

ന്യൂഡല്‍ഹി: റാഫേല്‍ കരാറിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. വിമാനങ്ങളുടെ വില ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആണ് നിര്‍ദേശം. കരാര്‍ തീരുമാനങ്ങള്‍ അടങ്ങുന്ന രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

റാഫേല്‍ വിമാനങ്ങളുടെ വില ഉള്‍പ്പടെ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ 10 ദിവസത്തിനുള്ളില്‍ മുദ്രവച്ച കവറില്‍ സുപ്രിം കോടതിക്ക് കൈമാറാനാണ് നിര്‍ദേശം.

ഇതെല്ലാം ഔദ്യോഗിക രഹസ്യനിയമത്തിന്റെ ഭാഗം ആണെന്നും അത് പരസ്യപ്പെടുത്താന്‍ ആകില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ പോലും ഈ രേഖകള്‍ വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, ഔദ്യോഗിക രഹസ്യനിയമത്തിന്റെ ഭാഗം അല്ലാത്ത രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹരജികള്‍ പരിഗണിച്ചത്.

‘സി.ബി.ഐയിലെ പ്രശ്‌നം ആദ്യം തീരട്ടേ’; സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സുപ്രിംകോടതി

12-ാം തിയ്യതി സി.ബി.ഐ കേസ് പരിഗണിക്കുന്നുണ്ട്. അത് ആദ്യം പരിഹരിക്കട്ടേ. എന്നിട്ടാവാം റഫാല്‍ കരാര്‍ ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേണോയെന്ന് തീരുമാനിക്കാനെന്ന് സുപ്രിംകോടതി. ഈ ആവശ്യത്തിന്മേല്‍ നവംബര്‍ 14ന് കേസ് പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.

കരാറില്‍ കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടത്. അതിന് നിങ്ങള്‍ കുറച്ച് കൂടി കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്‍കി.


 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News