2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല; അവര്‍ക്ക് ബി.ജെ.പിയിലേക്കു പോകാമെന്ന് കെ. മുരളീധരന്‍

 

തിരുവനന്തപുരം: മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസിന്റെ ചെലവില്‍ മോദിയെ സ്തുതിക്കേണ്ടെന്നും അവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകാമെന്നും മുരളീധരന്‍ തുറന്നടിച്ചു.

ന്യൂസ് 18 ചാനലില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. മോദി സ്തുതി പാടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും മനു അഭിഷേക് സിങ്‌വിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ശശി തരൂരും തന്റെ പഴയ നിലപാട് ശരിയായിരുന്നുവെന്ന വാദവുമായി രംഗത്തെത്തി. മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതോടെ മോദി സ്തുതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ വാഗ്വാദം മൂര്‍ഛിച്ചിരിക്കുകയാണ്. ആരു പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News