2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വാക്കുകള്‍ക്ക് വിലയില്ലെന്ന് കാണിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ആറു പതിറ്റാണ്ട നീണ്ട നാഗാപ്രശ്‌നം പരിഹരിക്കുന്നതിന് തുടക്കമിട്ട നാഗാലാന്‍ഡ് സമാധാനക്കരാര്‍ എവിടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട സമാധാനക്കരാറിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സമാധാനക്കരാറിന് അന്തിമരൂപം ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഒപ്പിടുന്ന സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ലെന്ന് കാണിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

ചരിത്രപരമായ സമാധാനക്കരാറായാണ് 2015ല്‍ ഒപ്പുവച്ച നാഗാലാന്‍ഡ് സമാധാനക്കരാറിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കേന്ദ്രസര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍.എസ്.സി.എന്‍)-ഐ.എമ്മും തമ്മിലാണ് ഈ കരാറില്‍ ഒപ്പുവച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍കൈയെടുത്താണ് സമാധാനക്കരാര്‍ ഉണ്ടാക്കിയത്.

സാമധാനക്കരാറിന് അന്തിമരൂപം നല്‍കാത്തപക്ഷം ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി അടക്കം 11 പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ഈ നീക്കത്തില്‍ നിന്നും ബി.ജെ.പി പിന്മാറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News