2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തെരഞ്ഞെടുപ്പ് പ്രചാരണം: മോദി പറന്നത് 1.5 ലക്ഷം കി.മീ, 142 റാലികളില്‍ പങ്കെടുത്തു

 

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നത് 1.5 ലക്ഷം കിലോ മീറ്റര്‍. 142 റാലികളിലാണ് സംബന്ധിച്ചതെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.

46 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും മോദി തളരാതെ പ്രകടനം നടത്തിയെന്നും അമിത്ഷാ അഭനന്ദിച്ചു.

‘സ്വാതന്ത്ര്യത്തിനു ശേഷം, ഏറ്റവും കഠിനവും വിശാലവുമായ പ്രചാരണമാണ് മോദി നടത്തിയത്’- അമിത്ഷാ പറഞ്ഞു. വെള്ളിയാഴ്ച മോദിക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്.

മാര്‍ച്ച് 28ന് മീററ്റില്‍ നിന്ന് പ്രചാരണത്തിന് തുടക്കം കുറിച്ചു. 142 പൊതു റാലികളെ മോദി അഭിസംബോധന ചെയ്തു. നാലു റോഡ് ഷോകള്‍ നടത്തി. ഇതിലൂടെ നേരിട്ട് അദ്ദേഹം 1.5 കോടി ജനങ്ങളുമായി സംബോധന നടത്തിയെന്നും അമിത്ഷാ പറഞ്ഞു.

താന്‍ 1.58 ലക്ഷം കിലോ മീറ്റര്‍ സഞ്ചരിച്ചുവെന്നും 312 ലോക്‌സഭാ മണ്ഡലങ്ങളിലായി 18 റോഡ് ഷോകളിലും 161 പൊതു യോഗങ്ങളിലും സംബന്ധിച്ചുവെന്നും അമിത്ഷാ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.