2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിയുടെ ക്യാമറയ്ക്കു മുന്നില്‍ കണ്ണന്താനം; സുരക്ഷാംഗങ്ങള്‍ പറഞ്ഞിട്ടും മാറിയില്ല, പിന്നെ പിടിച്ചുമാറ്റി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാറില്ലെങ്കിലും ആരും ക്യാമറയ്ക്ക് മറ നില്‍ക്കുന്നത് ഇഷ്ടമല്ല. വിദേശത്തു പോലും തന്റെ ക്യാമറയ്ക്ക് മറ നിന്നവരെ മോദി മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇത് കണ്ടറിഞ്ഞാവണം, പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയത്.

ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതാണ് സീന്‍. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി, ക്യാമറയ്ക്ക് മറയായാണ് അദ്ദേഹം നിന്നത്.

ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു.

മോദിയുടെ മറയായി നില്‍ക്കുന്ന കണ്ണന്താനം

മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണന്താനത്തെ തോണ്ടുന്നു

രക്ഷയില്ല, വീണ്ടും തോണ്ടുന്നു

ഒടുവില്‍ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് പിടിച്ചുമാറ്റുന്നു

ഇപ്രാവശ്യം ഫലംകണ്ടു

പിന്നിലേക്കു പോവുന്നു

ഇപ്പോള്‍ ഓകെ ആയി

 

 

 

 


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.