2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മോദി ആര്‍.എസ്.എസ് പ്രചാരകന്റെ രീതിയിലേക്കു വീണ്ടും എത്തി: പിണറായി

പഴയങ്ങാടി (കണ്ണൂര്‍): പഴയ ആര്‍.എസ്.എസ് പ്രചാരകന്റെ രീതിയിലേക്കു വീണ്ടും എത്തിയെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവരെ കേസില്‍ കുടുക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ അങ്ങനെയൊരു സംഭവം പോലും നാട്ടില്‍ ഉണ്ടായിട്ടില്ല. ഒരു പ്രധാനമന്ത്രിക്കു ചേര്‍ന്ന പ്രസ്താവനയല്ല ഇതെന്നും പഴയങ്ങാടിയില്‍ എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

ദൈവനാമം ഉച്ചരിച്ചതിനല്ല, ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതു കൊïാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ശബരിമലയെ കലാപ ഭൂമിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു നടക്കാത്തതിന്റെ ഇച്ഛാഭംഗമാണു മോദിക്ക്. പï് ഗുജറാത്തില്‍ കളിച്ച കളികള്‍ ഇവിടെ നടത്താന്‍ അവര്‍ക്കു വേണ്ടി നിര്‍ദേശം നല്‍കിയതു മോദിയാണ്. അവരെ വെള്ളപൂശി സംസാരിക്കുന്നതിലൂടെ അതാണു മനസിലാകുന്നത്. നിയമത്തിന് അധീതരായി ഇവിടെ ആരെയും ഉയരാനോ പറക്കാനോ അനുവദിക്കില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളായ ആര്‍.എസ്.എസുകാര്‍ക്കു ലഭിക്കുന്ന സംരക്ഷണം കേരളത്തില്‍ ലഭിക്കില്ല.
കമ്യൂണിസ്റ്റുകാര്‍ പൂജാ കര്‍മങ്ങളെ എതിര്‍ക്കുന്നുവെന്നതാണു പ്രധാനമന്ത്രിയുടെ മറ്റൊരു ആരോപണം. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ആളായതുകൊണ്ട് ആ ഭാഷയില്‍ മറുപടി പറയുന്നില്ല. ഇത്രത്തോളം അപകടകരമായ മനസ് മോദിക്കുണ്ടെന്ന് ഇപ്പോഴാണു തിരിച്ചറിഞ്ഞത്.

യു.എ.ഇ 700 കോടി നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതിന് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒഴികെ ആര്‍ക്കും അനുമതി നല്‍കിയില്ല. കേരളം കൂടുതല്‍ ദുരന്തത്തിലേക്കു പോകട്ടെ എന്ന മാനസികാവസ്ഥയാണ് അതിനു പിന്നില്‍. കേന്ദ്ര ജലകമ്മിഷന്‍ പറഞ്ഞതു പ്രളയം പ്രകൃതി ദുരന്തമാണന്നാണ്. എന്നാല്‍ മോദി കാര്യങ്ങള്‍ മനസിലാക്കാതെയാണു സംസാരിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിനുസരിച്ച് മോദി സംസാരിക്കണം. ലാവ്‌ലിന്‍ കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണ്. പക്ഷെ റാഫേല്‍ കേസില്‍ കുടുങ്ങിയ ആളല്ലേ താങ്കള്‍. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും ഗുരുതരമായ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.