2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രധാനമന്ത്രി അമേരിക്കയില്‍

ന്യൂയോര്‍ക്ക്: ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. വൈറ്റ് ഹൗസില്‍ വെച്ച് പ്രധാനമന്ത്രി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തും. 

ഇത് ഏഴാം തവണയാണ്  നരേന്ദ്രമോദി ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ജനുവരിയില്‍ ഒബാമ സ്ഥാനമൊഴിയാനിരിക്കെ ഇരു നേതാക്കളുടേയും അവസാനകൂടിക്കാഴ്ച്ചയായിരിക്കും ഇത്. പ്രതിരോധ സഹകരണം ആഗോള സുരക്ഷ, ഊര്‍ജ സംരക്ഷണം എന്നീ വിഷയങ്ങളാവും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുക. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. അമേരിക്കയിലെ വന്‍കിട വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച്ച നടത്തും.

അഞ്ച് രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയിരിക്കുന്നത്. നാല് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മെക്‌സികോ കൂടി സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.