2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം; സര്‍ക്കാര്‍ വിജ്ഞാപനം പാലിക്കപ്പെടുന്നില്ല

പുതുക്കാട് :സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കികൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പാലിക്കപ്പെടുന്നില്ല. വിദ്യാര്‍ഥികള്‍ കൂടാതെ അധ്യാപകരും അനധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് 2010ല്‍ സര്‍ക്കാര്‍ സര്‍ക്കുലറും 2016ലെ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറും നിലവിലുണ്ട്.

കൂടാതെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ലെന്നും അധ്യാപകര്‍ ഫോണ്‍ ഉപയോഗിക്കുന്നത് സ്റ്റാഫ് മുറികളില്‍ മാത്രമായി പരിമിതപെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഫോണ്‍ കണ്ടുകെട്ടി ലേലം വിളിച്ചു പി.ടി.എ ഫണ്ടിലേക്കു മുതല്‍ക്കൂട്ടാക്കാവുന്നതാണെന്നും നിര്‍ദേശിച്ചിരുന്നു.

ഇതു കണ്ടെത്തുന്നതിനായി സ്ഥാപന മേധാവികളെ ഉള്‍പ്പെടുത്തിയുള്ള എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാലും ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നുള്ളതാണു വാസ്തവം. ഇപ്പോഴും ഒട്ടു മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉപയോഗിച്ചു വരുന്നുണ്ട്. വിദ്യാര്‍ഥികളുടെ മൊബൈലിന്റെ ദുരുപയോഗം മൂലം നിരവധി പ്രശ്‌നങ്ങളാണ് അധ്യാപകരും രക്ഷിതാക്കളും അനുഭവിച്ചു വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കുന്നതിന് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീക്ഷനും പരാതി നല്‍കി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.