2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തമിഴ്‌നാട്ടിലും ആള്‍ക്കൂട്ട ആക്രമണം; മര്‍ദ്ദിച്ച് അവശനാക്കിയത് ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ

നാഗപട്ടണം: തമിഴ്‌നാട്ടില്‍ ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ട യുവാവിനെ ഒരുകൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നാഗപട്ടണം പൊറവാച്ചേരി സ്വദേശി മുഹമ്മദ് ഫൈസാനാണ്(24) അക്രമിസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. സംഭവത്തിലുള്‍പ്പെട്ട നാല്‌പേരെ തമിഴ്‌നാട് പൊലിസ് അറസ്റ്റ് ചെയ്തു. ദിനേശ് കുമാര്‍(28), അഗത്തിയന്‍(29), ഗണേഷ്‌കുമാര്‍(27), മോഹന്‍ കുമാര്‍(28) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോയും അതിന്റെ രുചി സംബന്ധിച്ചും മുഹമ്മദ് ഫൈസാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അന്ന് രാത്രി തന്നെ പിടിയിലായ പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘം ഫൈസാന്റെ വീട്ടിലെത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടാവുകയും ഫൈസാനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് പൊലിസ് പറയുന്നു. പരുക്കേറ്റ ഫൈസാന്‍ ഇപ്പോള്‍ നാഗപട്ടണം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികള്‍ക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.