2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

‘മോദി മുക്ത ഇന്ത്യ’ക്ക് വേണ്ടി ആഹ്വാനംചെയ്തു, ഇനി ബി.ജെ.പിക്കൊപ്പമില്ലെന്ന് പ്രഖ്യാപിച്ചു, ഒടുവില്‍ രാജ് താക്കറെയും തേടിയെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അദ്ദേഹത്തെ ഇന്ന് ചോദ്യംചെയ്യും

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഉപയോഗിക്കുകയാണെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെ എം.എന്‍.എസ് നേതാവ് രാജ് താക്കറെയെ ലക്ഷ്യംവച്ച് ഇ.ഡി ഉദ്യോഗസ്ഥര്‍. രാജ് താക്കറെക്ക് പങ്കാളിത്തം ഉണ്ടായിരുന്ന കോഹിനൂര്‍ സി.ടി.എല്‍.എന്‍ കമ്പനിയും ഐ.എല്‍ ആന്റ് എഫ്.എസുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് അദ്ദേഹത്തെ ഇന്ന് ഇ.ഡി ചോദ്യംചെയ്യും. മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് അദ്ദേഹം അല്‍പ്പസമയത്തിനകം എത്തും.

2005 ല്‍ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ തുടങ്ങിയ കോഹീനൂര്‍ ടവറും ധനകാര്യ സ്ഥാപനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം.

എം.എന്‍.എസ് പ്രവര്‍ത്തകര്‍ തടിച്ചൂകൂടാനുള്ള സാധ്യത പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ഇ.ഡി ആസ്ഥാനം. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് ഓഫിസിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കനത്ത പൊലിസ് കാവലും ഏര്‍പ്പെടുത്തി. രാജ് താക്കറെക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എം.എന്‍.എസ് ഇന്ന് ബന്ദിന് ആഹ്വാനംചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബന്ദ് പിന്‍വലിച്ചിട്ടുണ്ട്. എങ്കിലും നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഈയടുത്തായി ബി.ജെ.പിക്കും നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ രാജ് താക്കറെ തുടര്‍ച്ചയായി നടത്തിവന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. പുതിയ നടപടി അദ്ദേഹത്തിനെതിരായ രാഷ്ട്രീയ പകപോക്കലാണെന്ന് എം.എന്‍.എസ് ആരോപിച്ചുകഴിഞ്ഞു. അടുത്തിടെ മോദി മുക്ത ഇന്ത്യക്ക് വേണ്ടി ആഹ്വാനംചെയ്ത എം.എന്‍.എസിന്റെ നടപടി ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ബി.ജെ.പിയെ വിമര്‍ശിച്ചുപോന്ന പാര്‍ട്ടി, ആസന്നമായ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ സഖ്യചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പ്രതിപക്ഷ നേതൃനിരയിലുള്ള രാജ് താക്കറെയുടെമേല്‍ എന്‍ഫോഴ്‌മെന്റ് പിടിമുറുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

MNS workers detained before Raj Thackeray’s ED questioning, Section 144 imposed outside Mumbai office


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News