
നിയമം നിയമത്തിന്റെ വഴിക്ക് പോകും
പൊന്നാനി: പീഡന വിവാദത്തില്‍പ്പെട്ട ഷൊര്‍ണൂര്‍ എം.എല്‍.എയെ സ്പീക്കറും കൈവിട്ടു. എം.എല്‍.എ എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഓരോ രീതികളുണ്ട്. അതവര് ചെയ്യട്ടെ. പല പാര്‍ട്ടികളും ഇത്തരം പരാതികള്‍ കിട്ടിയാല്‍ പോലും പരിഗണിക്കാറില്ല.സ്പീക്കര്‍ എന്ന നിലക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ട്. കൂടുതല്‍ വിവാദങ്ങളിലേക്ക് സ്പീക്കറെ വലിച്ചിഴക്കരുതെന്ന് അദ്ദേഹം പറഞ്ഞു.