2019 December 12 Thursday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന് അന്തര്‍ദേശീയ പുരസ്‌കാരം

ഐസ്വാള്‍: അപകടം പറ്റിയ കോഴിക്കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയ മിസോറാം സ്വദേശിയായ ബാലന് അന്തര്‍ദേശീയ പുരസ്‌കാരം. ആറുവയസ്സുകാരനായ ഡെറക് സി ലാല്‍ചന്‍ഹിമയാണ് തന്റെ സൈക്കിളിന്റെ ടയറിനടിയില്‍പ്പെട്ട് പരിക്കേറ്റ കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അയല്‍വാസിയുടെ കോഴിക്കുഞ്ഞിനു മുകളിലൂടെ ഡെറകിന്റെ സൈക്കിള്‍ അറിയാതെ കയറിപ്പോവുകയായിരുന്നു. അതുകണ്ട് വിഷമം താങ്ങാനാവാതെ കോഴിക്കുഞ്ഞിനെയും കൊണ്ട് ഡെറക് ആശുപത്രിയിലേക്കോടി. ഒരു കയ്യില്‍ കോഴിക്കുഞ്ഞിനെയും മറുകയ്യില്‍ പത്തുരൂപയുമായി ആശുപത്രിയില്‍ പകച്ചുനില്‍ക്കുന്ന ഡെറകിന്റെ ചിത്രം ആശുപത്രി ജിവനക്കാരിലാരോ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ പെറ്റ് (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ) കംപാഷനേറ്റ് കിഡ് പുരസ്‌കാരമാണ് ഇപ്പോള്‍ ഡെറകിന് ലഭിച്ചത്. 12 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. നേരത്തേ ഡെറകിനെ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.