2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. എല്ലാ രേഖകളും ക്രൈം ബ്രാഞ്ച് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് മിഥില മോഹന്റെ മകന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

2006 ഏപ്രില്‍ 16 നാണ് വെണ്ണലയിലെ വസതിയില്‍ മിഥില മോഹന്‍ കൊല്ലപ്പെട്ടത്. മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഹനു നേരെ വെടിയുതിര്‍ത്ത ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ആദ്യ അഞ്ചു വര്‍ഷത്തില്‍ ലോക്കല്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന്റെ കൈയ്യിലെത്തിയത്. കൊലപാതകം നടത്തിയത് തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.  ബിസിനസ് കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.