2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കന്യാസ്ത്രീകളുടെ സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ പരാതി മിഷണറീസ് ഓഫ് ജീസസ് നിഷേധിച്ചു.

കന്യാസ്ത്രീകളുടെ ബലാല്‍ത്സംഗ ആരോപണം അവാസ്തവമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

സഭയ്‌ക്കെതിരേ സംഘടിത നീക്കമാണ് നടക്കുന്നത്. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. സഭയുടെ പ്രവര്‍ത്തനങ്ങളെ താറടിച്ചു കാണിക്കുകയാണ് സമരത്തിനു പിന്നിലെ ലക്ഷ്യമെന്നും മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.