2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

വിഴിഞ്ഞത്തുനിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി.
ബുധനാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരെയായിരുന്നു കാണാതായിരുന്നത്. ഇവരെയാണ് ഉള്‍ക്കടലില്‍ കണ്ടെത്തിയത്. ഇവരെയുമായി രക്ഷാ പ്രവര്‍ത്തകര്‍ തീരത്തെത്തിച്ചേര്ർന്നു. നാല് പോരും സുരക്ഷിതരാണ്. എങ്കിലും അവശരായതിനാല്‍ ഇവരെ ആശുപത്രിയിലേക്കു മാറ്റി.

ഉടനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രണ്ട് കപ്പലുകളായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. ഇതിനു പുറമേ മത്സ്യത്തൊഴിലാളികള്‍ ഒറ്റയ്ക്കും തിരച്ചില്‍ നടത്തിയിരുന്നു.

തെരച്ചിലിനായി മത്സ്യത്തൊഴിലാളികളെക്കൂടി കൊണ്ടുപോകാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News