2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അലഹബാദില്‍ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തു: ഈമാസം ഇത് മൂന്നാമത്തേത്

അലഹബാദ്: ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു. ഉത്തര്‍പ്രദേശ് അലഹബാദിലെ ത്രിവേണിപുരം ഝുന്‍സി മേഖലയില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. ശനിയാഴ്ചയാണ് പ്രതിമ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്.

അംബേദ്കറിന്റെ പേരിന്റെ കൂടെ ‘രാംജി’ ചേര്‍ത്തുകൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ മാത്രം ഇത് മൂന്നാമത്തെ അംബേദ്കര്‍ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. നേരത്തെ മീററ്റ് ജില്ലയിലെ ഖുര്‍ദ് ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത് ദലിതുകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ഇത്തരം സംഭവം നടക്കാതിരിക്കാന്‍ കടുത്ത നടപടി എടുക്കണമെന്നും എല്ലാ സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.