2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍

അങ്കുല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തി. ഒഡിഷയിലെ അങ്കുല്‍ ജില്ലയിലാണു സംഭവം. ഇന്നു രാവിലെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്.

എട്ടു വയസുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നും പൊലിസ് പറഞ്ഞു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്നും പൊലിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി കുടുംബത്തോടൊപ്പം വീട്ടുവരാന്തയുല്‍ കിടന്നുറങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തെക്കുറിച്ചുള്ള ചില സൂചനകള്‍ കണ്ടെത്തിയതായി പൊലിസുദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി മൊഴിയെടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ലെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.